2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഇത്രമേല്‍ നീയെന്നെ
സ്നേഹിച്ചിരുനെന്ന്‍
അറിയാനിനേറെ വൈകിയില്ലേ??
ജന്മദൂരങ്ങള്‍ താണ്ടി കിതച്ചു നീ
എന്നിലെക്കണയുവാന്‍
ശേഷിക്കും അകലങ്ങള്‍ 
ഒടുവിലിന്ന് നീലിച്ചു പോയില്ലേ??
ഇനി, പ്രണയതുരുത്തുകളില്‍
മരതൈകള്‍ കുഴിച്ചു നടാം...
ഇലകള്‍ മേഘങ്ങളില്‍ പടരണം
പൂക്കള്‍ ഇടതൂര്‍ന്നു പെയ്യണം
പഴുത്ത കായ്കളും ഇലകളും
മണ്ണിലേക്ക് ഇറങ്ങണം
പുതുമഴയില്‍..... ഋതുഭേദങ്ങളില്‍
വിത്തുകള്‍ മുളക്കണം
***** ****** ****** ********
തണലില്‍,, ജീവജാലങ്ങളെ.....
നിങ്ങള്‍ നിഗൂഡമായി
പ്രണയിക്കാതിരിക്കുക!!
ഇലപച്ചകളില്‍ ക്യാമറകളില്ല
അവര്‍ സദാചാര തെണ്ടികളുമല്ല !!